കണ്ണൂർ: സംസ്ഥാന ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി സംഘടിപ്പിച്ച കണ്ണൂർ ജില്ലാ അണ്ടർ 17 ചെസ്സ് മത്സരങ്ങൾ ഇന്ന് ജി.വി.എച്ച്. എസ്. എസ്.( സ്പോർട്സ് )സ്കൂളിൽ കണ്ണൂർ താലൂക്ക് തഹസിൽദാർ (എൽ. ആർ) എം.കെ. മനോജ് കുമാർ ഉദ്‌ഘാടനം ചെയ്തു.വി.യു. സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സുജീഷ് എ.പി, മഹറൂഫ് എ.പി. എന്നിവർ സംസാരിച്ചു. ഓപ്പൺ വിഭാഗം: 1. ആദിത്യ രവീന്ദ്രൻ ( പയ്യന്നൂർ .) 2. മിഥേവ് സുനിൽ(പെരളശ്ശേരി ) 3. ധൈര്യ സിശോദ്യ (പള്ളിക്കുന്ന്) 4. യഷ് കൃഷ്ണ ( പയ്യന്നൂർ ) പെൺകുട്ടികളുടെ വിഭാഗം: 1. യുപ്ത വി.ഗിരീഷ് ( മേലൂർ )2. വേദ രവീന്ദ്രൻ ( പയ്യന്നൂർ) 3. നവ്യശ്രീ രാജീവ് (തളിപ്പറമ്പ) 4. ഈവ്‌ലിൻ റോസ് ( ഇരിട്ടി)എന്നിവർ ഒന്നു മുതൽ നാല് വരെ സ്ഥാനം കരസ്ഥമാക്കി.
കെ.സി. നാസർ ഹെഡ്മാസ്റ്റർ (ജി.വി.എച്ച്.എസ്.എസ്. കണ്ണൂർ) വിജയികൾക്കുള്ള സമ്മാനദാനവും, പങ്കെടുത്ത എല്ലാ മത്സരാർത്ഥികൾക്കും കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റുകളും നൽകുകയുണ്ടായി. ഇരുവിഭാഗത്തിലേയും ആദ്യ 2 സ്ഥാനക്കാർ സംസ്ഥാന അണ്ടർ 17 ചാംപ്യൻഷിപ്പുകളിൽ കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്യും.
Kannur District Under 17 Chess Aditya Ravindran and Yupta V.Girish Champions.